വടകര: സിറ്റിസൺ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വടകര കോടതി സമുച്ചയത്തിൽ എത്തിച്ചേരുന്ന പൊതുജനങ്ങൾക്കും അഭിഭാഷകർക്കും ഈ വേനൽകാലത്ത് കുടിവെള്ളം ലഭ്യമാക്കുന്ന ‘ജലധാര 2024’ പദ്ധതി ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് വി. പി. എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ: ഇ. നാരായണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാർ
അസോസിയേഷൻ പ്രസി: അഡ്വ. സനൂജ് , പുറന്തോടത്ത് സുകുമാരൻ, എം. പ്രകാശൻ, കെ.പി. ചന്ദ്രശേഖരൻ, ടി. ശ്രീധരൻ, എന്നിവർ ആശംസകൾ നേർന്നു . സിറ്റിസൺ കൗൺസിൽ സെക്രട്ടറി ടി.കെ. രാംദാസ് സ്വാഗതവും അജിത് പാലയാട്ട് നന്ദിയും പറഞ്ഞു.