നാദാപുരം: പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മണ്ഡലം കമ്മിറ്റിയാണ് വൻകര എന്ന പേരിൽ തെരുവ് നാടകം ഒരുക്കിയത്.വിനീഷ് പാലയാട് രചന നിർവഹിച്ചു. ഷെനിത്ത് മാധവികം സംവിധാനം ചെയ്ത നാടകത്തിൽ സിനിമ താരം ശ്രീജിത്ത് കൈവേലി.
പ്രൊഫഷണൽ നാടക നടൻ ഹരീഷ് തൊട്ടിൽപാലം തുടങ്ങി 12 പേരാണ് അഭിനയിക്കുന്നത് .
നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ കവലകളിൽ വടകര എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാടകം അവതരിപ്പിച്ചു വരുന്നു.