വടകര: അഴിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്ടും ജനതാദൾ നേതാവുമായ പി. നാണുവിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. കെ. എം അശോകൻ അധ്യക്ഷത വഹിച്ചു. മഹാത്മാ ദേശ സേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി. അഴിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ റീന രയരോത്ത്,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gvp-mall.jpeg?resize=464%2C600&ssl=1)
ബ്ളോക്ക് പഞ്ചയത്ത് മെമ്പർ ബിന്ദു പ്രമോദ്; അഡ്വ. ലതിക ശ്രീനിവാസ്, ചോമ്പാല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ലിനീഷ് പാലയാടൻ,മഹേഷ് ബാബു, പ്രശാന്ത് .കെ, ബൈജു പൂഴിയിൽ എന്നിവർ സംസാരിച്ചു.കെ .പ്രകാശൻ സ്വാഗതവും കെ.പി.പ്രമോദ് നന്ദിയും പറഞ്ഞു