വടകര: കാർഷിക രംഗം കോർപറേറ്റ് കുത്തകകൾക്ക് അടിയറ വെച്ച മോഡി സർക്കാറിനും നാളികേര സംഭരണവും നെല്ല് സംഭരണ വും കൊണ്ട് കേരള കാർഷിക മേഖല കർഷകർക്ക് ദുരിതമാക്കി മാറ്റിയ പിണറായി സർക്കാരും പരാജയപ്പെടേണ്ടത് കർഷകരുടെ
ആവശ്യമാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഹമദ് പുന്നക്കൽ അഭിപ്രായപ്പെട്ടു. സ്വതന്ത്ര കർഷകസംഘം വടകര മണ്ഡലം സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് സി എച്ച് റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഒ പി മൊയ്തു മുഖ്യപ്രഭാഷണം നടത്തി. എം ടി
അബ്ദുസ്സലാം,ടി.കെ അബ്ദുള്ള, പ്രൊഫ.എം കെ മമ്മു, യൂസഫ് മമ്മാലി കണ്ടി, എൻ വി ജബ്ബാർ, ഇ ല്യാസ് മൊട്ടേമ്മൽ എന്നിവർ സംസാരിച്ചു. മണ്ഡലം സിക്രട്ടരി ഹാരിസ് മുക്കാളി സ്വാഗതവും നൂറുദ്ദീൻ വടക്കയിൽ നന്ദിയും പറഞ്ഞു.