കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഏപ്രില്‍ 20 വരെ കോഴിക്കോട് ജില്ലയില്‍ നീക്കം ചെയ്തത് അനധികൃതമായി സ്ഥാപിച്ച 1,35,548 ബാനറുകളും കൊടിതോരണങ്ങളും ചുവരെഴുത്തുകളും. പൊതുസ്ഥലങ്ങളില്‍ നിന്ന് 1,31,476 ഉം സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് 4,072 ഉം പോസ്റ്ററുകളും ചുവരെഴുത്തുകളും മറ്റുമാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്ക്വാഡ് എന്നിവ ചേര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്തത്.
അനധികൃത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് സംബന്ധിച്ച് സി-വിജില്‍ ആപ്പിലൂടെ 21,572 പരാതികള്‍ ലഭിച്ചു. ഇതില്‍ 21,487
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
എണ്ണം തീര്‍പ്പാക്കി. 21,179 പരാതികള്‍ 100 മിനിറ്റിനുള്ളില്‍ പരിഹരിച്ചു.