കക്കട്ടില്‍: ‘പ്രിയപ്പെട്ടവരെ നാളെ നടക്കുന്ന പരിപാടിയിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു……..’ ഘനഗംഭീര ശബ്ദത്തോടെ ശശി കണ്ണങ്കാടിന്റെ അനൗണ്‍സ്മെന്റ്. ദൂരെ നിന്ന് ശബ്ദം മുഴങ്ങുമ്പോഴേ ആളുകള്‍ കാത് കൂര്‍പിച്ച് നില്ക്കും. സുഖസുന്ദരമായ മുഴക്കത്തോടെ അനൗണ്‍സ്മെന്റ് കാതില്‍ നിറയും.
നാടക നടന്, സംവിധായകന് തുടങ്ങിയ മേഖലയില്‍ തിളങ്ങിയ കക്കട്ടിലെ ശശി കണ്ണങ്കാട് അനൗണ്സ്മെന്റില് 25 വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു.
ക്ഷേത്രോത്സവങ്ങള്‍, നാടകങ്ങള്‍, വോളി, ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങിയ പരിപാടിക്ക് അതിന്റേതായ രീതിയില്‍ വാക്കുകള്‍ ചിട്ടപ്പെടുത്തുന്നതും ശശി തന്നെ. രാഷ്ട്രീയ നേതാവിന്റെ പ്രചാരണമാണെങ്കില്‍ നേതാവിന്റെ ചരിത്രവും അദ്ദേഹം നടത്തിയ പോരാട്ടവും ക്ഷേത്രോല്‍സവങ്ങള്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ ഭക്തിപൂര്‍വ്വം ഭക്തജനങ്ങളെ കൈയ്യിലെടുത്തുമായിരിക്കും വിവരണം. വോളി, ഫുടബോള്‍ ടൂര്‍ണമെന്റ് ആണെങ്കില്‍ സ്മാഷുകളും ഷൂട്ടുകളും വിവരിച്ച് ശശി നടത്തുന്ന പ്രചാരണം ഏറെ ആകര്‍ഷകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണമായതോടെ ശശിക്ക് നല്ല തിരക്കാണ്. പ്രാചരണം അവസാനിക്കുന്നത് വരെ ശശി ശരിക്കും കസറും.
-ആനന്ദന് എലിയാറ