വടകര: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിദ്വേഷ പോസ്റ്റിനെതിരെ യുഡിഎഫിന്റെ പരാതി. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രൊഫസര്ക്കെ തിരെയാണ് യുഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം സോഷ്യല്‍ മീഡിയ കമ്മിറ്റി ചെയര്മാന് വി.പി.ദുല്‍ഖിഫില്‍ പരാതി നല്‍കിയത്. സമൂഹത്തില്‍ അസ്വസ്ഥതയും വിദ്വേഷവും വിതയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പോസ്റ്റെന്നു ജില്ലാ വരണാധികാരിയായ സ്നേഹില്‍ കുമാര്‍ സിങിനു നല്കിയ പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാവരെയും ശരിയാക്കിത്തരാം എന്നാണ് പോസ്റ്റിലെ ഭീഷണി. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചും അണികളെക്കുറിച്ചും മോശം പരാമര്‍ശങ്ങളാണ് പോസ്റ്റിലുള്ളത്.