
വടകര: കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആറാമത് കേരള ഓപ്പണ്‍ എംഎംഎ (മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ്) ചാമ്പ്യന്‍ഷിപ്പില്‍ നാദാപുരംറോഡ് സായി മാര്‍ഷല്‍ ആര്‍ട്‌സ്
അക്കാദമിക്ക് തിളക്കമാര്‍ന്ന വിജയം. അക്കാദമിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മൂന്ന് പേരും മെഡലുകള്‍ കരസ്ഥമാക്കി.
അലന്‍ സത്യം എസ് ജിനന്‍ ഒരു സ്വര്‍ണവും മുഹമ്മദ് ഫാജിസ് പി, ഫാരിഹ് കെ എന്നിവര്‍ രണ്ട് വെള്ളിയും സ്വന്തമാക്കി. ഹെഡ് കോച്ച് സാജിറിന്റെ കീഴിലായിരുന്നു പരിശീലനം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ക്ലബ്ബുകള്‍ മാറ്റുരച്ച
ടൂര്‍ണമെന്റിലാണ് സായി മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ മുന്നേറ്റം. മികച്ച പോരാട്ടവീര്യം പുറത്തെടുത്ത താരങ്ങളെയും പരിശീലകന്‍ സാജിറിനെയും അക്കാദമി ഭാരവാഹികളും കായികപ്രേമികളും അഭിനന്ദിച്ചു.
നാദാപുരം റോഡില്‍ ബീച്ച് റോഡിന് സമീപമാണ് സായി മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.
















