
കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിനും ഹവാല ഇടപാടിനും തെളിവുണ്ടെന്ന ഇഡി വാദങ്ങളോട് പ്രതികരിച്ച് പി.എ. മുഹമ്മദ് റിയാസ്.
വാര്‍ത്തകള്‍ ബോധപൂര്‍വം സമൂഹത്തില്‍ വ്യക്തിപരമായി മോശമാക്കാന്‍ വേണ്ടി പുറത്തുവിടുകയാണ്. പ്രധാനപ്പെട്ട തെളിവുകളായി ഇഡി കാണുന്നുണ്ടെങ്കില്‍, അത് ഇങ്ങനെ പുറത്തുവിടുമോയെന്ന് റിയാസ് ചോദിച്ചു. ഹവാല പണം ആണെന്ന് വീണ സമ്മതിച്ചു എന്ന ഇഡി വാദം ശുദ്ധ അസംബന്ധമാണ്. ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ല. ഇത് നല്ല നിലയില്‍ എഴുതിയൊരു തിരക്കഥയാണ്. ദേശീയ തലത്തില്‍ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാര്‍ഡ് കൊടുക്കാന്‍ പറ്റുമെങ്കില്‍, ഇത് എഴുതിയ ആള്‍ക്ക് കൊടുക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. കേസായാലും നിയമപരമായി തന്നെ കൈകാര്യം ചെയ്യും. ഇക്കാര്യത്തില്‍ 100 ശതമാനം ആത്മവിശ്വാസമുണ്ട്. ഒരടി പിറകോട്ടു പോകില്ലെന്നും റിയാസ്
മാധ്യമങ്ങളോട് പറഞ്ഞു.
മെയ് മാസം 27ന് കിട്ടിയെന്ന് പറയപ്പെടുന്ന കുറിപ്പുകളാണ് ഇന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി പൂര്‍ത്തീകരിച്ച്, ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കുന്ന ദിവസം തന്നെ അതിനായി തെരഞ്ഞെടുത്തു.
നേരത്തെ, ഹവാലയുമായി തന്നെ ബന്ധിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞിരുന്നു. ഇപ്പോള്‍ പുതിയ കഥ രംഗത്തിറക്കിയിരിക്കുകയാണ്. എന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചൊരു ഗ്രൂപ്പുണ്ട്. ‘നമ്മള്‍ ബേപ്പൂര്‍’ എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. ആ ഗ്രൂപ്പ് ഹവാലയ്ക്ക് വേണ്ടിയുള്ള ഗ്രൂപ്പാണ്, അത്തരത്തിലുള്ള കാര്യങ്ങള്‍ അതിലുണ്ട് എന്നാണ് ഇഡി ചോര്‍ത്തിക്കൊടുത്ത വാര്‍ത്തയില്‍ വന്നിട്ടുള്ളത്. ആ ഗ്രൂപ്പില്‍, നിയോജക മണ്ഡലത്തിലെ സമസ്ത മേഖലകളിലെയും ജനങ്ങളുണ്ട്, മാധ്യമപ്രവര്‍ത്തകര്‍
ഉള്‍പ്പെടെയുണ്ട്. പുതിയകാലത്ത് ഇതൊക്കെ പരിശോധിക്കാമല്ലോ? അതില്‍ നടന്നിട്ടുള്ള ചാറ്റോ, ഇടപാടോ ഒക്കെ പരിശോധിക്കാവുന്നതാണ്. ആ ഗ്രൂപ്പ് എന്താണെന്നും എന്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതും മനസിലാക്കാന്‍ പറ്റും. അത് കേരളത്തില്‍ ആദ്യമായൊരു എംഎല്‍എ അത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതല്ല. ഒരുവിധം എല്ലാ എംഎല്‍എമാരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി, വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടാക്കാറുണ്ട്. എല്ലാകാര്യങ്ങളും വിശദീകരിച്ച് പറയാനില്ല. ഇതിനെ നിയമപരമായി നേരിടണമല്ലോ. മൈന്യൂട്ട് കാര്യങ്ങള്‍ക്ക് ഇത്തരത്തില്‍ മറുപടി പറയേണ്ടതില്ല എന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ ചില കാര്യങ്ങളില്‍ മറുപടി പറയാതെ പോകുന്നത് ശരിയാവില്ല എന്ന് തോന്നുന്നതുകൊണ്ടാണ് പറയുന്നത്.

എന്ത് പറഞ്ഞാലാണ്
നിങ്ങൾ ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് ചിന്തിക്കുക
എന്നെനിക്കറിയില്ല…
എങ്കിലും ഒരു പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ എന്ന നിലയ്ക്ക് പറയട്ടെ …
വലിയ ചികിത്സാ ചിലവ് വന്ന് താളം തെറ്റിപ്പോയ എത്രയോ കുടുംബങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.
അത് കൊണ്ട് എല്ലാവരും
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് വെക്കാൻ
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















