
മണിയൂര്‍: കിടപ്പ് രോഗികളുടെ പരിചരണത്തില്‍ മണിയൂര്‍ കാരുണ്യം പെയിന്‍ ആന്റ് പാലിയേറ്റീവും മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ
കൂട്ടായ്മയായ സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവും കൈകോര്‍ക്കുന്നു. കാരുണ്യം പാലിയേറ്റീവ് കെയര്‍ നടത്തിവരുന്ന ഹോം കെയര്‍ നഴ്‌സിംഗ് പ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സാന്നിധ്യം മുന്‍ വര്‍ഷങ്ങളിലും ഉണ്ടായിരുന്നു. മുന്നൂറോളം കുട്ടികള്‍ ഇതിനകം തന്നെ കാരുണ്യം വഴി ഹോം കെയര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. പാലിയേറ്റീവ് പരിചരണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നല്‍കിയ ശേഷമാണ് കുട്ടികളെ ഹോം കെയറില്‍ പങ്കെടുപ്പിക്കുന്നത് .
ഈ വര്‍ഷത്തെ പുതിയ ബാച്ചിലെ കുട്ടികള്‍ക്ക് ആവശ്യമായ പരിശീലം നല്‍കി. ഇനിയുള്ള ഓരോ ദിവസവും രണ്ടോ മൂന്നോ വിദ്യാര്‍ഥികള്‍ നഴ്സ്മാരോടൊപ്പം ഹോം കെയര്‍ പ്രവര്‍ത്തനത്തിനായി രോഗികളുടെ വീടുകളില്‍ എത്തി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍
പങ്കാളികളാവും. മുഴുവന്‍ വളണ്ടിയര്‍മാര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കുന്നുമുണ്ട്.
ഈ വര്‍ഷത്തെ പരിശിലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എം.പി.അനീഷ് കുമാര്‍ നിര്‍വഹിച്ചു. സി.എം വിജയന്‍ അധ്യക്ഷത വഹിച്ചു. മണിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ബിനു, പി.പി. ഹമീദ്, കാരുണ്യം പാലിയേറ്റിവിലെ സിസ്റ്റര്‍മാരായ എം.ജയശ്രീ, വി.പി.സിമിഷ രാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.പി. അബ്ദുള്‍റഷീദ് സ്വാഗതവും പി.പി. അജ്മല്‍ പി. പി നന്ദിയും പറഞ്ഞു. ഷെമിന.കെ എം, മധു മോഹന്‍ കെ.കെ, സെയ്ഫുന്നിസ.സി, മനു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
















