നാദാപുരം: വടകര നല്കുന്ന സ്നേഹം ഏറെ പ്രതീക്ഷ പകരുന്നതാണെന്ന്്് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വോട്ടര്‍മാരുടെ സ്്നേഹ പ്രകടനം കാരണം സമയ ബന്ധിതമായി സ്വീകരണ പരിപാടികളില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ല. വടകരക്കാര്‍ നല്കുന്ന സ്നേഹത്തിന് വാക്കിലൂടെയല്ല മറിച്ച് പ്രവൃത്തിയിലൂടെ നന്ദി പറയുമെന്നും അദ്ദേഹം തുടര്‍ന്നു. നാദാപുരം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍
സംസാരിക്കുകയായിരുന്നു ഷാഫി.രാവിലെ കളിയാംവെള്ളിയില്‍ നിന്നു പര്യടനം തുടങ്ങി. യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു പുതിയങ്ങാടി വഴി തലായിയില്‍ എത്തി. നൂറ്കണക്കിന് പ്രവര്‍ത്തകര്‍ ഷാഫിയെ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് ആലിശ്ശേരി. ജനതാ മുക്ക്, കോടഞ്ചേരി പോസ്റ്റ്് ഓഫീസ്, ചാലപ്പുറം കൊളശ്ശേരി അമ്പലം, ആവോലം ടൗണ്‍, തൂണേരി ടൗണ്‍, കുഞ്ഞിപ്പുരമുക്ക്,
പുളിക്കൂല്‍ മുക്ക്, ചേരിപോളി എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. ചേരിപോളിയിലെ സ്വീകരണം പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വേവം, ഉമ്മത്തൂര്‍, താനക്കോട്ടൂര്‍,കുറുവന്തേരി, വലിയകണ്ടം, ചെക്യാട് ബാങ്ക്, പുളിയാവ് ,കല്ലുമ്മല് പരിസരം,ജാതിയേരി, ചെറുമോത്ത്,കൊയ്തേരി, വയല്‍ പീടിക, നിരത്തുമ്മല്‍ പീടിക തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്കി. സ്ത്രീകളും യുവാക്കളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ ഷാഫിയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നത്. എന്‍.വേണു, അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, സി.പി.എ. അസീസ്, ഡോ: ബാസിത്ത് വടക്കയില്‍, ആവോലം രാധാകൃഷ്ണന്, എന്‍.കെ മൂസ തുടങ്ങിയവര്‍ സംബന്ധിച്ചു.