വടകര: എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ രാഷ്ട്രപതിയുടെ സ്വര്‍ണ മെഡല്‍ നേടിയ വില്യാപ്പള്ളി ഓതയോത്ത്
ഡോ:പി.എസ്.ശ്രുതിക്ക് ആര്‍ജെഡിയുടെ അനുമോദനം. ആര്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗം എടയത്ത് ശ്രീധരന് ഉപഹാരം നല്കി. കൊടകലാംകണ്ടി കൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം ആയാടത്തില്‍ രവീന്ദ്രന്, വടകര മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.കെ.വനജ എന്നിവര്‍ പൊന്നാട അണിയിച്ചു. മലയില്‍ രാജേഷ്, എം.ടി.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ജെഡി പ്രവര്‍ത്തകരായ ഓതയോത്ത് ശ്രീധരന്റെയും പുഷ്പയുടെയും മകളായ ശ്രുതി എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ ഡോക്ടറാണ്.