വടകര: എസ്എന്‍ഡിപി വടകര യൂണിയന് ഡവലപ്പ്മെന്റ് & വെല്‍ഫെയര്‍ സൊസൈറ്റി ഗുരുദേവ ഷോപ്പിംഗ് സെന്റര്‍ & ഓണ്‍ലൈന്‍ എക്സാം സെന്റര്‍ കെട്ടിടം പണിയുന്നു. മേപ്പയില്‍ പച്ചക്കറിമുക്കിലുള്ള സ്ഥലത്ത് ഇതിന്റെ ഭൂമിപൂജയും കുറ്റിയടിക്കല്‍ കര്‍മവും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gasco-latest.jpeg?resize=700%2C466&ssl=1)
നടത്തി. ശിവഗിരി മഠം സ്വാമി ബ്രഹ്മശ്രീ സ്വാമി പ്രബോധ തീര്‍ഥയുടെ കാര്മികത്തില് ഭൂമിപൂജയും യൂണിയന് പ്രസിഡന്റ് എം.എം.ദാമോദരന്റെ സാന്നിദ്ധ്യത്തില്‍ യൂണിയന് സെക്രട്ടറി പി.എം.രവീന്ദ്രന് കുറ്റിയടിക്കല്‍ കര്‍മവും നടത്തി. യൂണിയന് വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹന്‍, ബാബു പൂതംപാറ, ജയേഷ് വടകര എന്നിവര്‍ പങ്കെടുത്തു