അരൂര്‍: വടക്കേ മലബാറിലെ പ്രസിദ്ധമായ അരൂര്‍ ചന്തുവെച്ച കണ്ടി പാലക്കൂല്‍ ഭഗവതി ക്ഷേത്രത്തിലെ വിഷുതിറ ഉത്സവം തുടങ്ങി. നിവേദ്യത്തിനായുള്ള അരി തരക്കലും രാത്രി കോട്ടയില്‍ നട്ടതിറയും അരി ചാര്‍ത്തലും നടന്നു. നാളെ (ഞായര്‍) വൈകിട്ട് 4 ന്
ക്ഷേത്രത്തില്‍ നിന്ന് കോട്ടയില്‍ ക്ഷേത്രത്തിലേക്കും കാഞ്ഞിരാട്ട് ഇല്ലത്തേക്കും എഴുന്നള്ളത്ത് നടക്കും. ക്ഷേത്രതണ്ടാന് വി.ബാബു, ക്ഷേത്രസ്ഥാനികര്‍ എന്നിവര്‍ നേതൃത്വം നല്‍കും. തിങ്കളാഴ്ച പുലര്‍ച്ചെ കോട്ടയില്‍ ക്ഷേത്രത്തില്‍ ധാരിക വധത്തെ അനുസ്മരിക്കുന്ന ‘കൊറ’ യോട് കൂടി വിഷു തിറ സമാപിക്കും.