വടകര: വനിതാ ശിശു വികസന വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് സംയുക്തമായി
നടത്തുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ ചോറോട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പുത്തന്‍തെരു ഉദയ അങ്കണവാടിയില്‍ പ്രസിഡന്റ് ഷൈജി പ്രമോദ് നിര്‍വഹിച്ചു. അങ്കണവാടി കുട്ടികള്‍ക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയാണ്
‘ബാല്യസ്പന്ദനം’. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.പി.ചന്ദ്രന് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിതകുമാരി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനുശ്രീ.സി.വി, വാര്‍ഡ് മെമ്പര്‍ ലിനിത, എഎല്എംഎസ്ഇ കമ്മിറ്റി അംഗം കെ.പി.കരുണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ ക്ലാസെടുത്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈജി സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ ശ്രീലത നന്ദിയും പറഞ്ഞു.















