തലശേരി: എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ പര്യടനം തലശേരിയുടെ ഹൃദയത്തിലൂടെ മുന്നേറി. രാവിലെ അരയാക്കൂല്‍ നിന്ന് ആരംഭിച്ച പര്യടനത്തിന് എങ്ങും ആവേശം നിറഞ്ഞ സ്വീകരണം ലഭിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിയെ കാണാന്‍ വേനല്‍ ചൂടിനെ മറികടന്നു കൊണ്ട് നിരവധിയാളുകളാണ് ഓരോ കേന്ദ്രങ്ങളിലും എത്തിയത്. ജനങ്ങളാകെ ഇടതു പക്ഷത്തിനൊപ്പം നില്ക്കുന്ന കാഴ്ചയാണ് വടകരയും കേരളവും കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു.
ടി വി അനന്തന് നായര്‍ ക്ലബ്ബ് കുണ്ടുചിറ, നള്ളച്ചേരി, പെരുന്താറ്റില്‍, മഠത്തും ഭാഗം, ചിറമ്മല്‍ മാപ്പിള സ്കൂള്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം പൂര്‍ത്തിയായി. രാത്രി മനേക്കരയിലാണ് പര്യടനം അവസാനിച്ചത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്, തലശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി എം സി പവിത്രന് എന്നിവരും എല്‍ഡിഎഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.