എടച്ചേരി: ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കെഎസ്കെടിയു നാദാപുരം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന തെക്കയില്‍ മുക്കിലെ മീത്തലെ പറമ്പത്ത് എം.പി.ചാത്തു (80)
അന്തരിച്ചു. റിട്ട. കെഡിസി ബാങ്ക് ജീവനക്കാരനാണ്. ദീര്‍ഘകാലം കെഎസ്കെടിയു എടച്ചേരി മേഖല പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഭാര്യ: കല്യാണി. മക്കള്‍: പ്രേമന് (ഗോകുലം ചിറ്റ്സ് പയ്യോളി ബ്രാഞ്ച് മാനേജര്‍), പ്രജിഷ (കക്കട്ടില്‍ മണിയൂര്‍ താഴ), പ്രനിഷ (നാദാപുരം). മരുമക്കള്‍: ചന്ദ്രന് (മണിയൂര്‍ താഴ), ഷാജി (നാദപുരം), (ഗള്‍ഫ്). സഹോദരന്: പരേതനായ കേളപ്പന്. സംസ്കാരം നാളെ (വെള്ളി) രാവിലെ ഒമ്പതിന് വിട്ടുവളപ്പില്‍.















