തിരുവനന്തപുരം: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി. ഇക്കാര്യം ഉന്നയിച്ച് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസ്സന് തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി നല്കി.
മുഖ്യമന്ത്രിയും സിപിഎമ്മും തെരഞ്ഞെടുപ്പ് വര്‍ഗീയവത്കരിക്കുകയാണെന്നും സിപിഎം കേന്ദ്രങ്ങള്‍ ബോംബ് നിര്‍മാണത്തിന് കോപ്പ് കൂട്ടുകയാണെന്നും എം.എം.ഹസ്സന് പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പിന് ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം, ഡിവൈഎഫ്ഐ
നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്. എന്നാല്‍ കേസില്‍ അറസ്റ്റിലായവരെല്ലാം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. പാര്‍ട്ടിക്ക് ബോംബ് നിര്‍മിക്കേണ്ട കാര്യമില്ലെന്നും ഡിവൈഎഫ്ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്നലെ പറഞ്ഞിരുന്നു.