കക്കട്ടില്‍: ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം ഇനിയെങ്കിലും തയ്യാറാകണമെന്ന് കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു. കക്കട്ടില്‍ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത സമയത്ത് അക്രമം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനും അത് വഴി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുമുള്ള സിപിഎമ്മിന്റെ ഗൂഢശ്രമമാണ് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനവിരുദ്ധ, വികസനവിരുദ്ധ നയങ്ങള്ങ്ങള്ക്കെതിരെ വിധി എഴുതണമെന്നും എംഎല്‍എ പറഞ്ഞു.
ബൂത്ത് പ്രസിഡന്റ് എ.ഗോപിദാസ് അധ്യക്ഷത വഹിച്ചു. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍, യുഡിഎഫ് നേതാക്കളായ പ്രമോദ് കക്കട്ടില്‍, ജമാല്‍ മൊകേരി, സി.കെ.അബു, സി.വി.അഷറഫ്, പി.പി.അശോകന്, ഒ.വനജ, കെ.കെ.രാജന്, എടത്തില്‍ ദാമോദരന്‍, വി.വി.വിനോദന്‍, കെ.സി. കുമാരന്, വി.എം കുഞ്ഞികണ്ണന്‍, സി.ഗംഗാധരന്, ബീന കെ എന്നിവര്‍ പ്രസംഗിച്ചു.