നാദാപുരം: വടകര പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വിജയത്തിന് വേണ്ടി യുഡിവൈഎഫ് തുണേരി പഞ്ചായത്ത് കമ്മിറ്റി ‘ബസാര്‍ കി തറഫ്’ യുവത്വം തെരുവുകളില്‍ എന്ന പേരില്‍ തൂണേരി ടൗണില്‍ പഞ്ചായത്ത് തല ക്യാമ്പയിന്
നടത്തി. ക്യാമ്പയിനിന്റെ ഭാഗമായി ലഘുലേഖകളും സ്ഥാനാര്‍ത്ഥിയുടെ പെരുന്നാള്‍-വിഷു ആശംസ കാര്‍ഡുകളും വിതരണം ചെയ്തു. അശോകന് തുണേരി, കെ എം സമീര്‍, ഫസല്‍ മാട്ടാന്‍, ഫിര്‍ദൗസ് നാളൂര്‍, ടി പി ജസീര്‍, എന്‍ കെ അഭിഷേക്, അഫ്സല് തുണേരി, എം ഹരിശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി.