ബാലുശ്ശേരി: സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസികമായ ഉപ്പ് സത്യാഗ്രഹത്തിൻ്റെ സ്മൃതി ഉയർത്തി കൊണ്ട് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച ഉപ്പ് സത്യാഗ്രഹ സ്മൃതിസംഗമം ശ്രദ്ധേയമായി. പ്രമുഖ ഗാന്ധിയൻ എഴുത്തുകാരൻ പി. ഹരീന്ദ്രനാഥ് സംഗമം ഉദ്ഘാടനം ചെയ്തു. സർവ്വോദയം ട്രസ്റ്റ് ബാലുശ്ശേരി സർവ്വോദയം വീട്ടിലാണ് ചടങ്ങ് നടന്നത്. സർവ്വോദയം
പ്രസിഡന്റ് കെ.പി. മാനോജ് കുമാറിൻ്റെ സർവോദയം വീടിൻ്റെ പുറംചുമരിൽ പ്രശസ്ത ചിത്രകാരൻമാരായ ലിജീവ് വി.കെ.ചേമഞ്ചേരി, അനുപ് എര വന്നൂർ ,ബേബി ക്യാൻവാസ് ക്ലബ്ബ് എന്നിവരാണ് ദണ്ഡിയാത്ര ചിത്രം ഒരുക്കിയത്. മഹാന്മാ ഗാന്ധിയിൽ നിന്ന് ഭാവിതലമുറയക്ക് മനസിലാക്കാൻ ഒരു പാട് പച്ചയുണ്ട്, ഗാന്ധി ചിന്തകൾ നാട് മുഴവൻ
ഉണർത്തി വിടുകയാണ് വർഗീതതയക്ക് എതിരെയുള്ള പ്രതിരോധമെന്ന് പി. ഹരിന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കെ.പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസി രൂപ ലേഖ കൊമ്പിലാട് , വാർഡ് മെമ്പർ യു.കെ.വിജയൻ ടി.ബാലകൃഷ്ണൻ , യു രാമചന്ദ്രൻ പപ്പൻകന്നാട്ടി, ഒ.എം. കൃഷ്ണകുമാർ പി.കെ. ബാലകൃഷണൻ, നവോദയ ബാലകൃഷ്ണ രാജ ലക്ഷമി, ടി.എ കൃഷ്ണൻ, ലിജീഷ്ചേമഞ്ചേരി, അനൂപ് എവന്നൂർ , ഭരതൻ പുത്തൂർ വട്ടം കുന്നോത്ത് മനോജൻ എന്നിവർ സംസാരിച്ചു.
ആനനൻ എലിയാറ