തലശേരി: പാനൂരില്‍ ബോംബ് സ്ഫോടനമുണ്ടായ സ്ഥലത്ത് പ്രതിയുമായുള്ള തെളിവെടുപ്പില്‍ കൂടുതല്‍ ബോംബുകള്‍ കണ്ടെത്തി. തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങളാണ് പോലീസ് കണ്ടെത്തിയത്. സ്ഫോടനം നടന്ന വീടിനോട് ചേര്‍ന്ന പറമ്പില്‍ ഏഴ് ബോംബുകള്‍ കണ്ടെത്തി. പാനൂരില്‍ നിര്‍മിച്ചത് സ്റ്റീല്‍ ബോംബുകളാണെന്നും തെളിവെടുപ്പില്‍ വ്യക്തമായി.
തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റല്‍ ചീളുകള്‍ എന്നിവ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചത്. വീടിന് സമീപത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിര്‍മാണം നടന്നെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. മതിലില്‍ ദ്വാരമുണ്ടാക്കി ഒളിപ്പിച്ച നാല് ബോംബ് ഇന്നലെ കണ്ടെത്തിയിരുന്നു.പ്രതി ഷബിന് ലാലുമായി തെളിവെടുപ്പുമായി സ്ഥലത്ത് പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ബോംബ് ഒളിപ്പിച്ച സ്ഥലം ഉള്‍പ്പെടെ പ്രതി കാണിച്ചുകൊടുത്തു. പരിശോധന തുടരാനാണ് പോലീസ് തീരുമാനം.