
കൊയിലാണ്ടി: രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടിയില്‍ നടന്നുവന്ന സിഐടിയു ജില്ലാസമ്മേളനം സമാപിച്ചു. സെക്രട്ടറി പി.കെ.മുകുന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന
റിപ്പോര്‍ട്ടിന്‍മേല്‍ 53 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണന്‍, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ.മേഴ്‌സിക്കുട്ടിയമ്മ, സംസ്ഥാന സെക്രട്ടറിമാരായ സി.കെ.ഹരികൃഷ്ണന്‍, എന്‍.കെ.രാമചന്ദ്രന്‍, പി.പി.പ്രേമ, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.കെ.വിനു ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കെ.ദാസന്‍ നന്ദി പറഞ്ഞു. മാമ്പറ്റ ശ്രീധരന്‍ പ്രസിഡന്റും പി.കെ.മുകുന്ദന്‍ ജന. സെക്രട്ടറിയും പി.കെ.സന്തോഷ് ട്രഷററുമായി 94 അംഗ ജില്ലാ കമ്മറ്റിയേയും 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: ടി.വിശ്വനാഥന്‍, ടി.ദാസന്‍, കെ.ദാസന്‍, കെ.ഷീബ, വി.കെ.മോഹന്‍ ദാസ്, കെ.ജയപ്രകാശ്, പി.ബാബു, വി.കെ.വിനു, ചിഞ്ചു ശേഖര്‍, പി.ഗിരിജ, സി.സുനിത, എം.കെ.ശശി, ഇ.വിനോദ് കുമാര്‍.
സെക്രട്ടറിമാര്‍: ഐ.റജുല, എം.ഗിരീഷ്, എന്‍.കെ.രാമചന്ദ്രന്‍, കെ.കെ.മമ്മു, പി.കെ.പ്രേംനാഥ്, സി.നാസര്‍, പി.സി.സുരേഷ്, പരാണ്ടി മനോജ്, കെ.പ്രഭീഷ്, സി.അവിന, എന്‍.രമേശന്‍, സജീഷ്, സി.സി.രതീഷ്.















