വടകര: മോട്ടോര്‍സൈക്കിള്‍ ഓടിച്ചു പോകവെ ബസ് ഇടിച്ചു പരിക്കേറ്റയാള്‍ക്ക് 10.84200 രൂപ 9 ശതമാനം പലിശയും കോടതിച്ചിലവും ചേര്‍ത്ത് നല്കാന് വടകര മോട്ടോര്‍ ആക്സിഡണ്ട് ക്ലയിംസ് ട്രിബ്യൂണല്‍ ജഡ്ജി കെ.രാമകൃഷ്ണന് ഉത്തരവിട്ടു. മേമുണ്ട മരുതിയാട്ട് നാരായണന് (69) ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയാണ് നഷ്ട പരിഹാര?ം നല്‍കേണ്ടത്. 2021 മാര്‍ച്ച് എട്ടിന് നാരായണന് മോട്ടോര്‍ സൈക്കിളില്‍ വടകരക്ക് വരവെ സംസ്കൃത സ്ക്കൂളിനു സമീപം വെച്ച് വടകര നിന്നു മേമുണ്ട ഭാഗത്തേക്കു പോകുന്ന ബസിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ നാരായണന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാരായണനുവേണ്ടി അഭിഭാഷകരായ പി.പി.സുനില്‍കുമാര്‍, ഹരിത സത്യന് എന്നിവര്‍ ഹാജരായി.