വട്ടോളി: എല്ലാ ജനാധിപത്യമൂല്യങ്ങളും തകര്‍ത്ത് ഫാസിസം നടപ്പാക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്നും ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവ് അനിവാര്യമാണെന്നും ഇതിനായി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും കവിയും നാടക നടനും ചിത്രകാരനുമായ രാജഗോപാലന്‍ കാരപ്പറ്റ അഭിപ്രായപ്പെട്ടു.
യുഡിഎഫ് ഒതയോത്ത് മേഖലാ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി.അബ്ദുള്‍മജീദ് അധ്യക്ഷത വഹിച്ചു. എലിയാറ ആനന്ദന്, ഒ.വനജ, ജമാല്‍ മൊകേരി, കുറ്റിയില്‍ കൃഷ്ണന്, ഇ.പ്രകാശന്, പി.പി.ജിതേഷ്, മനീഷ് പിലാച്ചേരി, വി.പി.പുരുഷു, പി.പി. സ്നിത, റാഷിദ് വട്ടോളി എന്നിവര്‍ പ്രസംഗിച്ചു.