ചോമ്പാല: കൊയിലോത്ത് കുങ്കുമശ്രീ ട്രസ്റ്റിന്റെ കുടുംബ സംഗമം ‘സ്നേഹസംഗമം 2024’ സംഘടിപ്പിച്ചു. റൈറ്റ് ചോയ്സ് സ്കൂള്‍
ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേറിട്ടതായി. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ നളിനിയമ്മ, ഭാര്‍ഗ്ഗവിയമ്മ, ഗംഗാധരക്കുറുപ്പ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
തുടങ്ങിയവര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് രഞ്ജീവ്കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. രാജശേഖരന്, നളിനിയമ്മ, കെ.പി ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രമ
കൊയിലോത്ത് സ്വാഗതവും പ്രഭാഷ് നന്ദിയും പറഞ്ഞു. തുടര്‍ന്നു കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gasco-latest.jpeg?resize=700%2C466&ssl=1)