അഴിയൂര്‍: ബ്ലോക്ക് ഓഫീസിനു സമീപം പ്രവര്‍ത്തിച്ചിരുന്ന എക്സൈസ് ചെക്ക്പോസ്റ്റ് അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്
സമീപത്തേക്ക് മാറ്റി സ്ഥാപിച്ചു. ബ്ലോക്ക് ഓഫീസ് പരിസരത്ത് ദേശീയ പാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാലാണ് മാറ്റം.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english-a.jpeg?resize=352%2C600&ssl=1)
ചെക്ക്പോസ്റ്റ് ബ്ലോക്ക് ഓഫീസിന് സമീപം പ്രവര്‍ത്തിച്ചപ്പോള്‍ കുഞ്ഞിപ്പള്ളി മേല്‍പാലം വഴി
മദ്യക്കടത്ത് വ്യാപകമായെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസരത്തേക്ക് മാറ്റി സ്ഥാപിച്ചതിനാല്‍ മദ്യക്കടത്ത് കുറയുമെന്നാണ് കരുതുന്നതെങ്കിലും ഈ സ്ഥലത്ത് വാഹന പരിശോധനക്ക് വേണ്ടത്ര റോഡ് വീതിയില്ലാത്തത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gvp-mall.jpeg?resize=464%2C600&ssl=1)
എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല പുതിയ മാഹി ബൈപ്പാസ് വന്നതോടെ കടത്തുകാര്‍ അതുവഴി പോവുകയും ചെയ്യും. ഇത് കൂടി നിയന്ത്രണത്തില്‍വരുന്ന വിധം ചെക്ക് പോസ്റ്റിനു
ശ്രമിച്ചെങ്കിലും സ്ഥലം കിട്ടാതെ വന്നതോടെയാണ് ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്തേക്ക് മാറ്റിയിരിക്കുന്നത്.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gasco-latest.jpeg?resize=700%2C466&ssl=1)