വടകര: സെൻട്രൽ ഗവൺമെൻ്റ് പെൻഷനേഴ്സ് അസോസിയേഷൻ (സി ജി പി എ ) വടകര ബ്രാഞ്ച് ജനറൽ ബോഡി യോഗം വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു.
ആർ ബാലറാം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന നേതാക്കളായ എ വി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clearvisison-k.jpeg?resize=567%2C519&ssl=1)
വിശ്വനാഥൻ, ബാലൻ പുന്നശ്ശേരി. കെ വി ജയരാജൻ എന്നിവർ സംസാരിച്ചു. കെ വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒ.എം നാരായണൻ സ്വാഗതവും കെ വേണുഗോപാലൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട്: കെ വി ബാലകൃഷ്ണൻ വൈസ് പ്രസിഡണ്ടുമാർ: കെ രാമചന്ദ്രൻ, ടി ശ്രീധരൻ , കെ കുഞ്ഞികൃഷ്ണൻ
സിക്രട്ടറി: ഒ എം നാരായണൻ അസി: സിക്രട്ടറിമാർ: പി പി മാധവൻ, കെ.പി പ്രകാശൻ
ട്രഷറർ : വി പി ദിവാകരൻ