
കൊയിലാണ്ടി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ രണ്ടര പവന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞയാള്‍ പിടിയില്‍. തലയാട് തുടിയാടിമേല്‍
സഹലാണ് (28) വയനാട്ടില്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയിലായത്.
ഉണ്ണിക്കുളം സ്വദേശിനിയായ അനുശ്രീയുടെ മാലയാണ് ശനിയാഴ്ച വൈകുന്നേരം ഇയാള്‍ പൊട്ടിച്ചോടിയത്. അനുശ്രീ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ അനുശ്രീയും കുറച്ചുദൂരം ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.
സംഭവത്തില്‍ കേസെടുത്ത ബാലുശ്ശേരി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്
നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് പ്രതിയെ വയനാട്ടില്‍ നിന്ന് ബാലുശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ റഫീഖ്, സബ് ഇന്‍സ്പെക്ടര്‍ അനുഷ ഗോപിനാഥ്, എസ്സിപിഒ ജംഷിദ്, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ ഷാഫി, ജയകൃഷ്ണന്, ജോജോ, ജയേഷ്, ഷാജി എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
പ്രതിയെ കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്.
















