മണിയൂര്‍: യുഡിഎഫിന്റെ പ്രചരണ ബോര്‍ഡ് പൊട്ട കിണറില്‍ തള്ളിയ നിലയില്‍. ഇര്പ്പോടി എല്‍പി സ്കൂളിന് സമീപം സ്ഥാപിച്ച ബോര്‍ഡാണ് പൊട്ടക്കിണറില്‍ കൊണ്ടുപോയിട്ടത്. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കമ്മറ്റി ചങ്ങരോത്ത് താഴെ പൊതുയോഗം സഘടിപ്പിച്ചു. സി.പി വിശ്വനാഥന് യോഗം ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്ത് യുഡിഎഫിന്റെ പ്രചരണ ബോര്‍ഡുകള്‍ ഇരുട്ടിന്റെ മറവില്‍ നഷ്ടപ്പെടുന്നത് വ്യാപകമായിരിക്കുകയാണെന്നും ശക്തമായ നടപടികള്‍ എടുക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
പി.കെ കെ അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.കെ.അലി, ചാലില്‍ അഷ്റഫ്, കെ.ശ്രീനാഥ്, കെ.ടി.ദില്‍ജിത്ത്, പി.കെ.കെ.ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.