
വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ ഒന്നാം പ്രതിക്ക് വടകര എന്‍ഡിപിഎസ് കോടതി ജാമ്യം അനുവദിച്ചു. താഴെ അങ്ങാടി സ്വദേശി സഫ്വാനാണ് ജാമ്യം
ലഭിച്ച് പുറത്തിറങ്ങിയത്. 60 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനു ശേഷമാണ് ജാമ്യം ലഭിച്ചത്.
അതേ സമയം ഈ കേസിലെ 3,4 പ്രതികളും പേരാമ്പ്ര ബിആര്‍സിയിലെ മുന്‍ അധ്യാപികമാരുമായ കാവ്യ, നീഷ്മ എന്നിവരും എന്‍ഡിപിഎസ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ അപേക്ഷ കോടതി ഇതേവരെ പരിഗണിച്ചിട്ടില്ല. അഞ്ചാം പ്രതിയായ ജിജില്‍ കുര്യാക്കോസിനെ വിശദമായി ചോദ്യം ചെയ്യേണ്ട ആവശ്യത്തിലേക്ക് അന്വേഷണ
സംഘം അടുത്ത ദിവസം തന്നെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. പയ്യോളി പോലീസ് രജിസ്ട്രര്‍ ചെയ്ത മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണ്. വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതിയെ കണ്ടെത്താന്‍ പോലീസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. വയനാട് സ്വദേശിയായ പ്രതി മുങ്ങിയ നിലയിലാണ്. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
















