
ആയഞ്ചേരി: കര്‍ഷകരുടെ കൃഷി നശിപ്പിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വനപാലകരുടെ അനുമതിയോടെ വെടിവെച്ച് കൊന്നു. ആയഞ്ചേരി 14-ാം വാര്‍ഡ് മംഗലാട്
ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. തെങ്ങിന്‍ തൈകളും കിഴങ്ങ് വര്‍ഗങ്ങളും നശിപ്പിക്കുന്നത് വ്യാപകമായി.
ഇതു സംബന്ധിച്ച് കര്‍ഷകരുടെ പരാതി ശക്തമായതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അക്കരോല്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വനം വകുപ്പിന് അപേക്ഷ നല്‍കി. വനം വകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന്, ലൈസന്‍സുള്ള ഷൂട്ടര്‍ പ്രദീപ് കുമാര്‍
അരൂരിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തിലാണ് പന്നിയെ വെടിവെച്ച് കൊന്നത്. മൃതദേഹം വനം വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മറവ് ചെയ്തു.
കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഫലപ്രദമായ നടപടി ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

രോഗവും അപകടവും
സമയം നോക്കാതെയാണ്
കടന്ന് വരുന്നത്.
അതിൽ നിന്ന് സുരക്ഷിതരാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
അത്യാവശ്യമാണ്.
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















