
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിംഗിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് ഷംസു എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറിയും മുന്‍ കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റുമായ കെ.എം രാജീവന്, സംസ്ഥാന കമ്മറ്റി കൗണ്‍സില്‍ അംഗം കെ.കെ. നിയാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് വിങ് വൈസ് പ്രസിഡന്റ് റുംഷാദിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. കെ. എം. ശുഹൈല്‍ ( പ്രസിഡന്റ്), അരുണ്‍ ന്യൂ ലേഡി (ജനറല്‍ സെക്രട്ടറി), സാജിദ്
അബ്ദുല്‍ റഹ്മാന് ( ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
മണ്ഡലം പ്രസിഡന്റ് ഫൈസല്‍, സൗമിനി മോഹന്‍ദാസ്, കൊയിലാണ്ടി യൂണിറ്റ് ജനറല്‍ സെക്രട്ടറി മനീഷ്, യൂണിറ്റ് ട്രഷറര്‍ ഷഹീര്‍ ഗാലക്സി, നസീര്‍, വനിതാ വിങ് മണ്ഡലം ജനറല്‍ സെക്രട്ടറി ജെസ്ന, വനിതാ വിങ് കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് ഷീബ ശിവാനന്ദന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
















