
കൊയിലാണ്ടി: തിരുവങ്ങൂര്‍, പൂക്കാട് മേഖലകളില്‍ കാട്ടുപന്നി ശല്യം വ്യാപകമായി. ജനങ്ങള്‍ക്കിത് ദുരിതമായി. കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
കൃഷിഭവനിലുടെ നല്‍കിയ നേന്ത്രവാഴക്കന്നുകളും ചേമ്പും വന്‍തോതില്‍ നശിപ്പിച്ചു. പൂക്കാട് ആറാം വാര്‍ഡിലെ എ.പി പ്രദീപന്റെ പറമ്പില്‍ കയറി വിളവെടുക്കാറായ ചേന, പുതുതായി നട്ട വാഴക്കന്നുകള്‍ എന്നിവ നശിപ്പിച്ചു. നേരത്തെയും കാട്ടുപന്നി ഈ മേഖലകളില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കാട്ടുപന്നി ശല്യം പഞ്ചായത്ത് അധികൃതരെ അറിയിക്കാറുണ്ടെങ്കിലും നടപടിയൊന്നുമില്ല.
















