• Latest
  • Trending
മാടാക്കര പള്ളിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍; പോലീസ് ലാത്തിവീശി

മാടാക്കര പള്ളിയിലെ സംഘര്‍ഷം: മഹല്ല് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്ത് വഖഫ് ബോര്‍ഡ്

September 2, 2026
പൂളക്കൂല്‍ കുഞ്ഞിപ്പറമ്പില്‍ കല്യാണി അന്തരിച്ചു

പൂളക്കൂല്‍ കുഞ്ഞിപ്പറമ്പില്‍ കല്യാണി അന്തരിച്ചു

September 2, 2026
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

September 2, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കറിയുണ്ടാക്കാത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

September 2, 2026
മണിയൂരില്‍ കുട്ടികളുടെ സാഹിത്യോത്സവം 5ന്

മണിയൂരില്‍ കുട്ടികളുടെ സാഹിത്യോത്സവം 5ന്

September 2, 2026
നാളികേര കൃഷിയുടെ പ്രാധാന്യം വിളിച്ചോതി ലോക നാളികേര ദിനം

നാളികേര കൃഷിയുടെ പ്രാധാന്യം വിളിച്ചോതി ലോക നാളികേര ദിനം

September 2, 2026
സി.പി.രാമചന്ദ്രനെ അനുസ്മരിച്ചു കോണ്‍ഗ്രസ്

സി.പി.രാമചന്ദ്രനെ അനുസ്മരിച്ചു കോണ്‍ഗ്രസ്

September 2, 2026
വിലങ്ങാട് മലയില്‍ മൂന്ന് പേര്‍ കുടുങ്ങിയതായി സംശയം; തെരച്ചല്‍ തുടങ്ങി

വിലങ്ങാട്-വയനാട് വനപാത: വെള്ളിയാഴ്ച വെള്ളിയോട് വിപുലമായ യോഗം

September 2, 2026
നേ​പ്പാ​ൾ പ്ര​ള​യ ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 600 ക​ട​ന്നു

നേ​പ്പാ​ൾ പ്രളയം: മ​ര​ണ​സം​ഖ്യ 1,127 ആ​യി

September 2, 2026
കാട്ടുപന്നിശല്യം വ്യാപകം; വിളകള്‍ നശിപ്പിക്കുന്നു

കാട്ടുപന്നിശല്യം വ്യാപകം; വിളകള്‍ നശിപ്പിക്കുന്നു

September 2, 2026
കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി: ‘സ്ത്രീവിരുദ്ധ പരാമര്‍ശം പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല’

September 2, 2026
നാദാപുരം-കുറ്റ്യാടി റൂട്ടില്‍ വാഹനാപകടം തുടര്‍ക്കഥ; അധികൃതര്‍ ഉണരണം

നാദാപുരം-കുറ്റ്യാടി റൂട്ടില്‍ വാഹനാപകടം തുടര്‍ക്കഥ; അധികൃതര്‍ ഉണരണം

September 2, 2026
സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരും കുറ്റക്കാർ: ഹൈക്കോടതി

September 2, 2026
Vatakara Varthakal
Wednesday, September 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മാടാക്കര പള്ളിയിലെ സംഘര്‍ഷം: മഹല്ല് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്ത് വഖഫ് ബോര്‍ഡ്

by newsdesk
September 2, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: കണ്ണൂക്കര മാടാക്കര പള്ളിയിലെ സംഘര്‍ഷത്തില്‍ മഹല്ല് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്ത് വഖഫ് ബോര്‍ഡ്. ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളും എതിര്‍കക്ഷികളും നേരിട്ട് ഹാജരാകണമെന്നും അതുവരെ പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തിയെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു.
തലശ്ശേരി കോടതിയിലെ അഭിഭാഷകന്‍ അബൂബക്കര്‍ സിദ്ദീഖിനാണ് ചുമതല. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറിയതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്.
അബ്ദുറഹ്‌മാന്‍ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബ്. ഇദ്ദേഹത്തെ മാറ്റണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് കുടുംബം വിഷയത്തില്‍ ഇടപെടുകയും കഴിഞ്ഞ റംസാനിലെ ജുമുഅയ്ക്ക് മാത്രം ഇദ്ദേഹത്തിന് അനുമതി നല്‍കിക്കൊണ്ട് ഒരു താല്‍ക്കാലിക പരിഹാരം കാണുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷവും അബ്ദുറഹ്‌മാന്‍ ഫൈസി തന്നെ ഖത്തീബായി തുടര്‍ന്നതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. നബിദിനത്തോടനുബന്ധിച്ച് പള്ളിയില്‍ മൗലിദ് പാരായണം നടന്നിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് നിലവിലെ ഖത്തീബ് ആയിരുന്നു.
ഇദ്ദേഹത്തിന് ഇതിന് അനുമതിയില്ലെന്നും പള്ളിയില്‍ നിന്ന് മാറണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം തന്നെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് പള്ളി കമ്മിറ്റിയും അവരെ അനുകൂലിക്കുന്നവരും നിലപാടെടുത്തതോടെ വാക്കേറ്റം ഉണ്ടാകുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാതെ വിഷയത്തെ പൊലീസ് നടപടിയിലേക്ക് എത്തിച്ചതില്‍ കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പള്ളിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ഇടപെടുകയും ബൂട്ടിട്ട് കയറിയെന്നതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പള്ളിയുടെ ഭരണസമിതി രംഗത്തെത്തി. ഭരണസമിതി ഏകപക്ഷീയമായും രാഷ്ട്രീയക്കാരെപ്പോലെയുമാണ് പ്രവര്‍ത്തിച്ചതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ShareTweetSend

Search

No Result
View All Result

Recent News

പൂളക്കൂല്‍ കുഞ്ഞിപ്പറമ്പില്‍ കല്യാണി അന്തരിച്ചു

പൂളക്കൂല്‍ കുഞ്ഞിപ്പറമ്പില്‍ കല്യാണി അന്തരിച്ചു

September 2, 2026
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

September 2, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കറിയുണ്ടാക്കാത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

September 2, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പൂളക്കൂല്‍ കുഞ്ഞിപ്പറമ്പില്‍ കല്യാണി അന്തരിച്ചു
  • ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം
  • കറിയുണ്ടാക്കാത്തതിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by