കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 1,127 ആ
യി ഉയർന്നതായി നേപ്പാൾ പൊലിസ് അറിയിച്ചു. ദുരന്തം സംഭവിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കാണാതായ ആയിരക്കണക്കിന് ആളുകൾക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ഇതുവരെ 6,541 പേരെ രക്ഷപ്പെടുത്തിയ സൈന്യം, കാണാതായ 4,858 പേർക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം, വിദേശരാജ്യങ്ങളിൽനിന്നുള്ള 324 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ സഞ്ചാരികളിൽ പലരും തിരി
കെ ബന്ധപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്ന് ടൂറിസം ബോർഡ് വ്യക്തമാക്കി.
നേപ്പാളിൽനിന്നുള്ള വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒലിച്ചുപോയ അഞ്ച് നേപ്പാളി പൗരന്മാരുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ കുശിനഗറിൽനിന്ന് കണ്ടെത്തി നേപ്പാൾ പൊലിസിന് കൈമാറി.
അതിനിടെ, നേപ്പാളിൽനിന്ന് ഉത്തർപ്രദേശ്, ബിഹാർ അതിർത്തികളിലേക്ക് ഒഴുകിയെത്തുന്ന നദികളിൽനിന്നു ലഭിക്കുന്ന മത്സ്യങ്ങൾ കഴിക്കരുതെന്ന് ബിഹാർ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളത്തിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങൾ അഴുകിക്കിടക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിർദേശം.
















