വടകര: സംസ്ഥാന കൃഷി വകുപ്പിന്റെയും വടകര നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പയില്‍ എസ്ബി സ്‌കൂളില്‍ ലോക നാളികേര ദിനാചരണം
സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വടകര നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ.എം.ഷൈനി തെങ്ങിന്‍ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സതീശന്‍ അധ്യക്ഷനായി. അപര്‍ണ.എ.എന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്) പദ്ധതിയുടെ വിശദീകരണം നടത്തി. റീജ (വാര്‍ഡ് കൗണ്‍സിലര്‍), ടി.കെ.വിശാഖ് (പിടിഎ പ്രസിഡന്റ്), വി.പി.സന്ദിപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ ടി.വി.സജേഷ് സ്വാഗതവും എഎഫ്ഒ രാജീവന്‍ നന്ദിയും രേഖപ്പെടുത്തി. നാളികേര കൃഷിയുടെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ എത്തിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ സന്ദേശം പകര്‍ന്നു നല്‍കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.















