വടകര: കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ഭാരവാഹിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ചോറോട് സി.പി.രാമചന്ദ്രന്റെ ഏഴാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു. പുഷ്പാര്‍ച്ചനയും അനുസ്മരണ
ചടങ്ങും നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജേഷ് ചോറോട് ഉദ്ഘാടനം ചെയ്തു. വി.പി.ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ.മുരുകദാസ്, രാജന്‍ മഠത്തുംതാഴ, കെ.എം.നാരായണന്‍, കെ.കെ.കൃഷ്ണദാസ്, ഭാര്‍ഗവന്‍ മഠത്തില്‍, പ്രവീണ്‍ തറോക്കണ്ടി, എം.കെ.അശോകന്‍, വടവില്‍ നാരായണന്‍, സതീശന്‍ തറോകണ്ടി, വിജയന്‍ മഠത്തും താഴ, രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.















