കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന കെ.എന്‍.ബാലസുബ്രഹ്മണ്യന്റെയും ഭാര്യ എം.പി.വിജയലക്ഷ്മിയുടെയും സ്മരണാര്‍ഥം കുടുംബം സേവാഭാരതിക്ക് ആംബുലന്‍സ് സംഭാവന ചെയ്തു. സമര്‍പണ ചടങ്ങ് കൊളത്തൂര്‍ മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചിദാനന്ദപുരി സ്വാമികള്‍ ആംബുലന്‍സിന്റെ താക്കോല്‍ സേവാഭാരതി വൈസ് പ്രസിഡന്റ് കെ.എസ് ഗോപാലകൃഷ്ണന് കൈമാറി. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന ബൗദ്ധിക്ക് പ്രമുഖ് കെ.പി.രാധാകൃഷ്ണന് മുഖ്യഭാഷണം നടത്തി. കുടുംബാംഗങ്ങളായ ചിദംബരത്തിനെയും ശ്യാമളയെയും കെ.പി.രാധാകൃഷ്ണന് പൊന്നാട അണിയിച്ചു.
കെ.എസ് ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലബാര്‍ മെഡിക്കല്‍ കോളജ് മാനേജര്‍ സുനിഷ്, നിഷി രഞ്ജന്‍ (സേവാഭാരതി കേരളം), അരവിന്ദാക്ഷന് ആഞ്ജലീന, ഡോ. ശുഭലക്ഷ്മി, ചന്ദ്രശേഖരന് നന്ദനം (സെക്രട്ടറി റോട്ടറി ക്ലബ്ബ് കൊയിലാണ്ടി), ഇളയെടുത്ത് വേണുഗോപാല്‍ (ട്രസ്റ്റി ബോഡ് ചെയര്മാന് പിഷാരികാവ്), നാരായണന് മൂസത് (മേല്‍ശാന്തി പിഷാരികാവ്), കെ.കെ മുരളി, മോഹനന് കല്ലേരി എന്നിവര്‍ സംസംസാരിച്ചു..