വിലങ്ങാട്: മലയോര ആദിവാസി കോളനി കളായ പന്നിയേരി, മാടഞ്ചേരി ഊരുകളിലെ 75 ഓളം കുടുംബങ്ങൾക്ക് അടിസ്ഥാന ജീവൻ രക്ഷാ പരിശീലനവും, പ്രഥമ ശുശ്രൂഷ ക്ലാസുകളും, വൈദ്യ പരിശോധനയും ലഭ്യമാക്കി. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ലൈഫ് ഗാർഡ് പദ്ധതിയുടെ ഭാഗമായി ഐ. എം. എ., വടകര റോട്ടറി,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english-a.jpeg?resize=352%2C600&ssl=1)
എയ്ഞ്ചൽസ് എന്നി സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന തുടർ പദ്ധതി ആണ് ഇത്. പദ്ധതിയുടെ ഉദ്ഘാടനം മാടഞ്ചേരി കോളനി ഊര് മൂപ്പത്തി വി. കെ. പ്രിൻസി നിർവഹിച്ചു. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. ഐ. എ. പി. പ്രസിഡന്റ് ഡോ. എം. നൗഷീദ് അനി പദ്ധതി വിശദീകരിച്ചു. വടകര റോട്ടറി പ്രസിഡന്റ് ഡോ. പി. എം. സലീം മുഖ്യ പ്രഭാഷണം നടത്തി. എമർജൻസി മെഡിക്കൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-2.jpeg?resize=456%2C600&ssl=1)
കെയർ ട്രൈനെർ ഡോ. ടി. പി. നൗഷാദ് മുഖ്യ ജീവൻ രക്ഷാ പരിശീലകനായി.
വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, പന്നിയേരി കോളനി ഊര് മൂപ്പൻ വി.
എസ്. ടി. പ്രമോട്ടർ എൻ. ശോഭ, ടി. രാജു അലക്സ് എന്നിവർ പ്രസംഗിച്ചു. പാർക്കോ ഹോസ്പിറ്റൽ പാര മെഡിക്കൽ ജീവനക്കാരായ ടി. എം. ഫയാസ്, സിയാന ഫാത്തിമ, ടി. പി. ദർശന എന്നിവർ ജീവൻ രക്ഷാ പരിശീലനത്തിന് നേതൃത്വം നൽകി.