മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു.. നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് (37) മരിച്ചത്. പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ (33) പോലീസ് പിടികൂടി.
ഇന്നു വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലുള്ള പിതാവിനെ കാണാന്‍ എത്തിയതായിരുന്നു സിംന. ഇവിടെ എത്തിയ പ്രതി സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയ കത്തി എടുത്ത് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായാണ് മരണം സംഭവിച്ചത്.
ആക്രമണത്തിനശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇരുവരും അയല്‍വാസികളാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ മൂവാറ്റുപുഴ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.