കൊയിലാണ്ടി: തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറിക്ക് സമീപം ആവണശ്ശേരി സുനിഷയുടെ വീട്ടില്‍ കള്ളന് കയറി. ഇവിടെ നിന്ന് അഞ്ച് പവന് സ്വര്‍ണവും പതിനായിരം രൂപയും മോഷ്ടിച്ചു. വാതിലിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടക്കള്‍ അകത്ത് കടന്നത്. വീട്ടുകാര്‍ രാത്രിയില്‍ ബന്ധുവിന്റെ വീട്ടില്‍ ആണ് ഉണ്ടാവുക. കൊയിലാണ്ടി പോലീസെത്തി അന്വേഷണം ആരംഭിച്ചു.