വടകര: വൈക്കിലശ്ശേരി ക്രേഷ് മുക്ക് പുനത്തില്‍ ശ്രീ ഗുളികന്-കുട്ടിച്ചാത്തന് ക്ഷേത്രം തിറമഹോത്സവം ഏപ്രില്‍ 1, 2, 3 തിയതികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുമെന്നു ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം തിയതി തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാണ് കൊടിയേറ്റം. ഗോകുലം ഗ്രൂപ്പ് ക്ഷേത്രത്തിനു വേണ്ടി നിര്‍മിച്ച നടപ്പന്തലിന്റെയും ക്ഷേത്രമുറ്റം കല്ലുപതിച്ചതിന്റെയും സമര്പണം വൈകിട്ട് ആറിന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഗോകുലം ഗോപാലന് നിര്‍വഹിക്കും. രാത്രി എട്ടിന് ഗുളികന് വെള്ളാട്ടം, രണ്ടാം തിയതി ചൊവ്വാഴ്ച രാവിലെ 5.30ന് ദേവനെ ഉണര്‍ത്തല്‍, എട്ടിന് വിശേഷാല്‍ പൂജ, 12ന് അന്നദാനം, വൈകുന്നേരം മൂന്നിന് തിരുവുടയാട എഴുന്നള്ളിപ്പ്, തിരുവായുധം എഴുന്നള്ളിപ്പ്, നാലിന് ഇളനീര് വരവുകള്‍, തണ്ടാന്‍ വരവ്, കാരണവര്‍ വെള്ളാട്ടം, ആറിന് ദീപാരാധന, ഏഴിന് ഗുളികന് വെള്ളാട്ടം, ഒന്‍പതിന് കുട്ടിച്ചാത്തന് വെള്ളാട്ടം, 9.30ന് പൂക്കലശംവരവുകള്, 10.30ന് വസൂരി മാല വെള്ളാട്ടം, മൂന്നിന് രാവിലെ ഏഴു മണിക്ക് ഗുളിക, എട്ടിന് കുട്ടിച്ചാത്തന്‍തിറ, കാരണവര്തിറ, 12 ന് അന്നദാനം, വസൂരിമാല തിറ, താലപ്പൊലി, തായമ്പക എന്നിവയും നടക്കും. വൈകിട്ട് മൂന്നിന് ഗുരുതി തര്പണം, 5 മണിക്ക് ദേവനെ അകത്തുകൂട്ടല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സജീവന് പാറക്കണ്ടി, സെക്രട്ടറി വി.സി.അനീഷ്, രാജന് വേങ്ങോളി, രാജേഷ് കണ്ണന്, പപ്പന് ആയാടത്തില്‍ എന്നിവര്‍ പങ്കെടുത്തു.