മേമുണ്ട: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് തോടന്നൂര്‍ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പും അധ്യാപക സംഗമവും ‘മഴവില്ല് 24’ എന്ന പേരില്‍ നടത്തി. മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടി കെഎസ്കെടിയു ജില്ല സെക്രട്ടറി കെ.കെ.ദിനേശന് ഉദ്ഘാടനം ചെയ്തു. ഉപഹാര സമര്പണം കെഎസ്ടിഎ ജില്ല ജോയിന്റ് സെക്രട്ടറി കെ.നിഷ നിര്‍വഹിച്ചു. അധ്യാപക കലാ-കായിക മത്സര വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. സബ്ജില്ല പ്രസിഡന്റ് ടി.സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല നേതാക്കളായ പി.കെ.ജിതേഷ്, ഒ.കെ.ജിഷ, കെ.പി.മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സബ്ജില്ല സെക്രട്ടറി വി.വിപിന്‍ സ്വാഗതവും ട്രഷറര്‍ ടി.കാര്‍ത്തിക നന്ദിയും പറഞ്ഞു.
വൈകീട്ട് നടന്ന ഇഫ്താര്‍ വിരുന്നില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് അധ്യാപക കലാവേദിയുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.