നാദാപുരം: കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ 94 ബാച്ചിലെ കൂട്ടുകാര്‍ ചേര്‍ന്ന് ഡാഫോഡില്‍സ് എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. പരിപാടി ഇ.വി.വത്സന്‍ ഉദ്ഘാടനം
ചെയ്തു. സി.ആര്‍.രജീന അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍ വാകയാട്ട് ഇല്ലം, അമ്പിളി, ധനേഷ്, അനീഷ്, ശ്രീരേഖ, രാജേഷ് പിലാച്ചേരി, സുധീഷ്, ബിജേഷ്, ഷിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുരേന്ദ്രന്‍.പി സ്വാഗതവും ബിനീഷ് ഗോകുലം നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.















