
വടകര: മേപ്പയില്‍ മഹാത്മാ റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്‍ക്കായി സൗജന്യ ഉപയോഗത്തിന് വാങ്ങിയ 5 മേശകള്‍, 50 കസേരകള്‍, 5 ടാര്‍പോളിന്‍ ഷീറ്റുകള്‍, കോഫി
മേക്കര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സമര്‍പ്പണം പരിസ്ഥിതി പ്രവര്ത്തകന് മണലില്‍ മോഹനന് നിര്‍വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് നിഷാന്ത് ശ്രീധരന് അധ്യക്ഷത
വഹിച്ചു. ഉന്നത വിജയികളെയും കലാ കായിക മത്സരങ്ങളില്‍ വിജയം നേടിയവരെയും ഹരിതകര്‍മ സേനാ അംഗങ്ങളെയും അനുമോദിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് പോലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി.
ഇ.ടി.കെ. രാഘവന്, സി.കെ. കുഞ്ഞിരാമന്, ടി.ടി.സതി, ജയശ്രീ ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















