തലശ്ശേരി: പാനൂർ സെന്റര്‍ പൊയിലൂരില്‍ ആര്.എസ്.എസ് നേതാവിന്റെ വീട്ടില്‍ നിന്നും സ്ഫോടക ശേഖരം പിടികൂടി. 770
കിലോ സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പൊലീസ് പിടികൂടിയത്. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു ശാന്ത
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clear-vission.jpeg?resize=600%2C564&ssl=1)
എന്നിവരുടെ വീടുകളില്‍ നിന്നാണ് സ്ഫോടക വസ്തുശേഖരം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂര്‍ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇവ അനധികൃത
വില്പനക്കായി സൂക്ഷിച്ചതാണെന്നാണ് വിവരം. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-2.jpeg?resize=456%2C600&ssl=1)