ഓര്‍ക്കാട്ടേരി: ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതി ഏറാമല പഞ്ചായത്ത് നടപ്പിലാക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന്
ബിഎംസ് ജില്ലാ സെക്രട്ടറി കെ.പി.പ്രകാശന്‍ പറഞ്ഞു. ബിഎംഎസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ രൂപമായ വിബിജി റാം ജിക്കെതിരെ കള്ളപ്രചാരണം നടത്തി പദ്ധതി അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.അനിത അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം.പ്രശാന്ത്, ജില്ലാ ജോ. സെക്രട്ടറി സുധീര്‍, സംസ്ഥാന സമിതി അംഗം നിഷ, ഭാരവാഹികളായ പവിത്രന്‍, ബിജു, വിനോദന്‍, കെ.കെ.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.















