അങ്കമാലി: എസ് ഐ യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിനു സമീപമുള്ള മരത്തിലാണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദീർഘകാലം ആലുവ റൂറൽ സ്പെഷൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ച 49 കാരനായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ബാബുരാജ്, സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ട് ദിവസം മുൻപാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്. അങ്കമാലി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.