വടകര: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ആത്മഹത്യക്ക് പിന്നില്‍ അവധി നിഷേധിച്ചതാണെന്ന ആരോപണം ശക്തം. ഇതു സംബന്ധിച്ച ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകര്‍ത്തെന്നാണ് ചെക്യാട് പഞ്ചായത്തിലെ ജെഎച്ച്ഐ വൈക്കിലശേരി പുതിയോട്ടില്‍ പ്രിയങ്കയുടെ (26) ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പ്രിയങ്കയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ ബഹളം വെച്ചപ്പോള്‍ എത്തിയ പരിസരവാസികള്‍ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ പ്രിയങ്കയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ഓര്‍ക്കാട്ടേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പോലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അവധിക്ക് അപേക്ഷിച്ചിട്ട് അവധി നല്‍കിയില്ലെന്ന് കുറിപ്പില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. അമ്മ: പുതിയോട്ടില്‍ രാധ. സഹോദരന്: പ്രണവ് (ബഹ്റൈന്‍).